പാലക്കാട്: “ഇൻഖിലാബ്;വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം “എന്ന ശീർഷകത്തിൽ എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി രാഷ്ട്രീയ പാഠം ഡിവിഷൻ സംഗമം ജില്ലയിലെ 12കേന്ദ്രങ്ങളിൽ സമാപിച്ചു . സംസ്ഥാന സാരഥികളായ സി. പി.ഉബൈദുല്ല സഖാഫി, എം. അബ്ദുറഹ്മാൻ, സഫ്വാൻ കൊട്ടുമല,ബഷീർ മുസ്ലിയാർ തുടങ്ങിയവർ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ സ്റ്റുഡന്റസ് കോൺഗ്രസ് പ്രമേയ ചർച്ചയും അംഗത്വകാല പ്രവർത്തനങ്ങളുടെ അവലോകനവും പരിപാടിയുടെ ഭാഗമായി നടന്നു.
രാവിലെ ഒമ്പതിന് തൃത്താല ഡിവിഷൻ സംഗമം തൃത്താല യൂത്ത് സ്ക്വയറിലും ചെർപ്പുളശ്ശേരി ഡിവിഷനിൽ ചേർപ്പുളശ്ശേരി സുന്നി മദ്റസയിലും , പാലക്കാട് ഈസ്റ്റ് ഡിവിഷനിൽ പാലക്കാട് വാദീനൂറിലും , കൊല്ലംകോട് ഡിവിഷനിൽ പുതുനഗരം അൽഖമറിലും
ഉച്ചക്ക് 1മണിക്ക് വെസ്റ്റ് ഡിവിഷനിൽ ജാമിഅഃ ഹസനിയ്യയിലും, പട്ടാമ്പി ഡിവിഷനിൽ കരിമ്പുള്ളി സുന്നി മദ്റസയിലും,2മണിക്ക് ആലത്തൂർ ഡിവിഷനിൽ ആലത്തൂർ മർകസിലും, മണ്ണാർക്കാട് ഡിവിഷനിൽ മർകസുൽ അബ്റാറിലും വൈകീട്ട് 4ന് കോങ്ങാട് ഡിവിഷനിൽ കരിമ്പ ദാറുൽ ഹസനാത്തിലും, കൊപ്പം ഡിവിഷനിൽ മുളയങ്കാവ് സുന്നി മദ്റസയിലും6ന് അലനല്ലൂർ ഡിവിഷനിൽ കോട്ടോപ്പാടം സുന്നി മദ്റസയിലും
ഒറ്റപ്പാലം ഡിവിഷനിൽ ഒറ്റപ്പാലം മർകസിലും ആണ് പരിപാടി നടന്നത്.
സംസ്ഥാന നേതാക്കളായ അംഗങ്ങളായ അനീസ് മുഹമ്മദ്,ജാബിർ സഖാഫി, യൂസുഫ് പെരിമ്പലം,നൗഫൽ പാവുക്കോണം വിഷയമവതരിപ്പിച്ചു സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ഉസ്മാൻ സഖാഫി, റഫീഖ് സഖാഫി പാണ്ടമംഗലം, ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, ഷഫീഖ് സഖാഫി മപ്പാട്ടുകര, സയ്യിദ് യാസീൻ അഹ്സനി, ജാഫർ കൂമഞ്ചേരിക്കുന്ന്, നസീഫ് കുമരംപുത്തൂർ, സാദിഖ് സഖാഫി കോട്ടപ്പുറം, താജുദ്ധീൻ സഖാഫി, നജ്മുദ്ധീൻ സഖാഫി കല്ലാംകുഴി, അയ്യൂബ് കരിമ്പുള്ളി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.