Asian Metro News

പാമ്പിനെ പിടിക്കാനും ഇനി സർട്ടിഫിക്കറ്റ് വേണം

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

പാമ്പിനെ പിടിക്കാനും ഇനി സർട്ടിഫിക്കറ്റ് വേണം

പാമ്പിനെ പിടിക്കാനും ഇനി സർട്ടിഫിക്കറ്റ് വേണം
November 16
12:46 2020

പരിസര പ്രാദേശങ്ങളിലും മറ്റും പാമ്പിനെ കണ്ടാല്‍ ഇനി മുതല്‍ ഉടന്‍ തന്നെ പിടിക്കാമെന്ന് കരുതണ്ട. പാമ്പിനെ പിടിക്കാന്‍ യോഗ്യത ഉള്ളവര്‍ക്ക് മാത്രമേ അതിന് അനുവാദമുണ്ടാകു. വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.

ഇതിനായി യോഗ്യതയുള്ളവരെ വാര്‍ത്തെടുക്കാന്‍ വനം വകുപ്പ് പാഠ്യ പദ്ധതിയും തയ്യാറാക്കി പഠന ക്ലാസ് തുടങ്ങി. പഠന-പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ഇടുക്കി അസിസ്റ്റന്റ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗീസ് നിര്‍വഹിച്ചു. നോഡല്‍ ഓഫീസറായ കേരള ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ ക്ലാസ്സ് നയിച്ചു. റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ എംജി പരിപാടിയ്ക്ക് നേതൃത്വം നല്‍കി.ഇടുക്കി വെള്ളാപ്പാറ വനംവകുപ്പ് ഡോര്‍മിറ്ററിയില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ 70 തോളം ആളുകള്‍ പങ്കെടുത്തു.

പരിശീലനം സിദ്ധിച്ച അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരില്‍ കൂടുതല്‍ നൈപുണ്യമികവും ഉത്തരവാദിത്തബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്. അംഗീകൃത പാമ്പ് പിടിത്തക്കാരന്റെ ശ്രമങ്ങളെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും ആളുകളെ പരിഭ്രാന്തിയിലാക്കുന്ന തരത്തില്‍ പെരുമാറുക, പാമ്ബുകളെ പ്രദര്‍ശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ പാമ്ബുകളെ പിടികൂടാന്‍ പാടുള്ളുവെന്നും വിഷരഹിതരായ പാമ്ബുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്.

പാമ്പുകളുടെ വര്‍ഗ്ഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികള്‍, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം. പാമ്പ് പിടിത്തത്തിലേര്‍പ്പെടാന്‍ താല്‍പര്യമുള്ള 21 വയസ്സിനും 65 വയസ്സിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.

പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുന്‍പരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചാണ് അപേക്ഷകരെ പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റും നല്‍കും. അഞ്ച് വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.

പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികള്‍, പാമ്പുകടി ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച്‌ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് അംഗീകൃത പാമ്പ് പിടിത്തക്കാരുടെ സേവനം സംസ്ഥാന വനംവകുപ്പ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് നടക്കുന്ന പാമ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും പിടികൂടിയ പാമ്പുകളുടെയും കൃത്യമായ വിവരശേഖരണവും ഇതുവഴി നടപ്പിലാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കും.

പാമ്പ് പിടിത്തത്തിലുള്ള അപകടസാധ്യത കണക്കിലെടുത്ത് അംഗീകൃത പാമ്പ് പിടിത്തക്കാര്‍ക്ക് ഗൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ പരിഗണനയിലാണ്. പാമ്പുകളുടെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ‘സര്‍പ്പ’ എന്ന മൊബൈല്‍ ആപ്‌ളിക്കേഷനും ഇതിനോടനുബന്ധിച്ച്‌ പുറത്തിറക്കിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment