Asian Metro News

മദ്റസ വിദ്യാർഥികൾക്ക് ഇനി വെള്ളയുടുപ്പ് നിർബന്ധം, കറുപ്പ് പാടില്ല; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

മദ്റസ വിദ്യാർഥികൾക്ക് ഇനി വെള്ളയുടുപ്പ് നിർബന്ധം, കറുപ്പ് പാടില്ല; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

മദ്റസ വിദ്യാർഥികൾക്ക് ഇനി വെള്ളയുടുപ്പ് നിർബന്ധം, കറുപ്പ് പാടില്ല; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ
November 16
12:56 2020

പാലക്കാട് : മദ്രസാ വിദ്യാര്‍ഥികള്‍ വെളുത്ത നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കറുപ്പു നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിച്ച കുട്ടികളെ റോഡിലൂടെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു കാണാന്‍ ബുദ്ധിമുട്ടായതിനു പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദേശം. രാവിലെയും രാത്രിയും മദ്രസയില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഈ യൂണിഫോം ബാധകമാവുക. ജോയിന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പത്രപ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്.

കറുത്ത മുഖമക്കനയും പര്‍ദയും ധരിച്ച് കുട്ടികള്‍ പോകുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് പെടില്ല. അതിനാല്‍ തന്നെ അത് അപകടത്തിന് കാരണമാകും. ഇതു മറികടക്കാനാണ് വെള്ള മുഖമക്കനയും പര്‍ദയും ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കറുത്ത വസ്ത്രം ധരിക്കുന്നതിനു പകരം വെളുത്ത വസ്ത്രം ധരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുമെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വഖഫ് ബോര്‍ഡില്‍ നിന്നും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതലാണ് ഈ യൂണിഫോം നിലവില്‍ വരിക. കുട്ടികള്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറാണെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. പട്ടാമ്പി മുൻ ജോയിൻ ആർ ടി ഒ
സി.യു മുജീബ് ഇതുസംബന്ധമായി മാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട മദ്രസ മാനേജ്മെന്റ് പ്രതിനിധികളിലൂടെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി നടത്തിയ ഇടപെടലുകൾ വാർത്തയായിരുന്നു, അവ ശ്രദ്ധയിൽപ്പെട്ടാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്

വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment