പാലക്കാട്/തൃത്താല : നീറ്റ് പരീക്ഷയിൽ കേരളത്തിൽ എൺ പത്തിയെന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയെ ചാലിശ്ശേരി ജനമൈത്രി പോലീസ് അനുമോദിച്ചു.ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കൂറ്റനാട് കല്ലറക്കൽ ഷാഫി നിവാസിൽ ചാലിശ്ശേരി കെ.എസ്.ഇ.ബി സീനിയർ അസിസ്റ്റൻ്റ് സൂപ്രഡൻ്റ് ഷാഫി- ഷാഹിദ ദമ്പതിമാരുടെ രണ്ട് മക്കളിൽ ഇളയവളാണ് റാങ്ക് ജേതാവ് എസ് മുർഷിദ .
വട്ടേനാട് ജി.എൽ.പി , നാഗലശ്ശേരി യു.പി.സ്കൂൾ ,വട്ടേ നാട് ഗവ:ഹയർസെക്കണ്ടറി സ്കൂളിലും പ്ലസ് ടുവിന് മേഴത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലുമായിരുന്നു പഠനം.
ചാലിശ്ശേരി ജനമൈത്രി പോലീസ് ഭവനത്തിലെത്തി വിദ്യാർത്ഥിയെ അനുമോദിച്ചു.
പാലക്കാട് ക്രൈം ഐ എസ് എച്ച് എ.പ്രതാപ് മെമ്മൻ്റോ നൽകി. സർക്കാർ വിദ്യാലയത്തിൽ നിന്ന് പഠിച്ച് നേടിയ ഉന്നത വിജയം ഏറെ അഭിമാനമാണെന്ന് ഐ എസ് എച്ച് പറഞ്ഞു.
ചടങ്ങിൽ സബ് ഇൻസ്പെക്ടർ നിഖിൽ , ബീറ്റ് ഓഫീസന്മാരായ എ. ശ്രീകുമാർ ,വി.ആർ രതീഷ് , സിവിൽ പോലീസ് ഓഫീസർ ഉകാഷ് എന്നിവർ പങ്കെടുത്തു.
