കൂറ്റനാട്: വി.വി.ബാലകൃഷ്ണനെ പ്രകൃതിസംരക്ഷണ സംഘം കർമ്മ ശ്രേഷ്ട പുരസ്കാരം നൽകി ആദരിച്ചു.സംസ്ഥാന സർക്കാരിൻ്റെ ലൈഫ്മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിന് ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ ചാലിശ്ശേരി സ്വദേശി വി.വി.ബാലകൃഷ്ണനെ പ്രകൃതിസംരക്ഷണ സംഘം കർമ്മ ശ്രേഷ്ട പുരസ്കാരം നൽകി ആദരിച്ചു. പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ല സെക്രട്ടറി എൻ.ഷാജി തോമസ്കർമ്മ ശ്രേഷ്ട പുരസ്കാരം വി.വി.ബാലകൃഷ്ണൻ ചാലിശ്ശേരിക്ക് നൽകി. പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകരായ റഫീഖ് കടവല്ലൂർ, എ.സി.ഗീവർ, തുടങ്ങിയവർ പങ്കെടുത്തു.ലൈഫ്മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിനായി തിരുമിറ്റക്കോട് പഞ്ചായത്തിലെ പതിനേഴാം വാർഡ് വെള്ളടിക്കുന്ന് പ്രദേശത്താണ് ഫ്ലാറ്റ് പണിയുന്നതിനായി വട്ടേക്കാട് ബാലകൃഷ്ണൻ ഒരേക്കർ ഭൂമി സൗജന്യമായി നൽകിയത്.
