മനാമ : ബഹ്റൈന്‍ പ്രധാന മന്ത്രി റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ അന്തരിച്ചു . അമേരിക്കയിലെ മായോ ക്ലിനിക് ആശുപത്രയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെ ആണ് മരണം സംഭവിച്ചത് . ഭൗതിക ശരീരം അമേരിക്കയില്‍ നിന്നും ബഹ്റിനില്‍ കൊണ്ട് വന്നു മതാചാരങ്ങളോടെ ഖബര്‍ അടക്കുമെന്നു ഔദോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട് .
രാജ്യത്തു ഒരാഴ്ച ഔദോഗിക ദുഃഖാചരണം നടത്താന്‍ ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉത്തരവിറക്കി .
ഒരാഴ്ച രാജ്യത്തു ദേശീയ പതാക പകുതി താഴ്ത്തി കെട്ടും കൂടാതെ സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് അടയ്ക്കും .