Asian Metro News

വാളയാറിൽ വൻ കഞ്ചാവ് വേട്ട: അറുപത്തി മൂന്ന് കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

വാളയാറിൽ വൻ കഞ്ചാവ് വേട്ട: അറുപത്തി മൂന്ന് കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

വാളയാറിൽ വൻ കഞ്ചാവ് വേട്ട: അറുപത്തി മൂന്ന് കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
November 04
17:07 2020

തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തിയ അറുപത്തി മൂന്ന് കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

വാളയാർ : പാസഞ്ചർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന അറുപത്തിമൂന്ന്കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ വാളയാർ അതിർത്തിയിൽ നിന്നും പിടികൂടി.

തമിഴ്നാട് , തേനി സ്വദേശികളായ ജയശീലൻ വ : 36 , കാദർ വ : 36, ഓട്ടോ ഡ്രൈവർ ഈറോഡ് സ്വദേശി കേശവൻ വ :36 എന്നിവരാണ് അസ്റ്റിലായത്.

ഈറോഡ് ജില്ലയിലെ പെരുന്തുറയിൽ നിന്നും പാസഞ്ചർ ഓട്ടോറിക്ഷയിലാണ് കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ ഇടപാടുകാർക്ക് കൈമാറുവാൻ നിൽക്കുന്ന സമയം രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

ഓട്ടോറിക്ഷയും, കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 63 ലക്ഷം രൂപ വിലവരും.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി സുജിത്ത് ദാസ് IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP. C.D. ശ്രീനിവാസൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ള ഇടനിലക്കാർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും ലോഡുകണക്കിന് കഞ്ചാവാണ് തമിഴ്നാട്ടിൽ സൂക്ഷിച്ച് കേരളത്തിലേക്ക് കടത്തുന്നത് .കമ്പം, തേനി, ഒട്ടൻഛത്രം , പഴനി, പെരുന്തുറൈ, ദിണ്ടിഗൽ. തിരുപ്പൂർ എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് വില്പന നടത്തി വരുന്നത്.

പ്രതികളെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.

വാളയാർ ഇൻസ്പെക്ടർ K.C. വിനു , സബ് ഇൻസ്പെക്ടർ ജിംസൺ വർഗീസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, T.R. സുനിൽ കുമാർ, റഹിം മുത്തു, R. കിഷോർ, സൂരജ് ബാബു, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ, ദിലീപ്, ഷനോസ്, വാളയാർ പോലീസ് സ്റ്റേഷനിലെ ASI E. അനിൽകുമാർ, SCPO മാരായ M. മണികണ്ഠൻ, N. ഷിബു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment