Asian Metro News

സിഡിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നതും പ്രത്യേക ഫീസ് ഏർപ്പെടുത്തി ബാങ്കുകൾ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

സിഡിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നതും പ്രത്യേക ഫീസ് ഏർപ്പെടുത്തി ബാങ്കുകൾ

സിഡിഎമ്മുകളിൽ പണം നിക്ഷേപിക്കുന്നതും പ്രത്യേക ഫീസ് ഏർപ്പെടുത്തി ബാങ്കുകൾ
November 03
09:20 2020

ഡല്‍ഹി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി പ്രമുഖ സ്വകാര്യ ബാങ്ക് ഐസിഐസിഐ. ഓരോ ഇടപാടിനും 50 രൂപയാണ് കണ്‍വീനിയന്‍സ് ഫീസ് എന്ന പേരില്‍ ഈടാക്കുന്നത്. അവധി ദിവസങ്ങളിലും ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞുമുളള ഇടപാടിനാണ് ഫീസ് ഈടാക്കുക.

ഇന്നലെ മുതല്‍ പുതിയ തീരുമാനം നടപ്പിലായി. ബാങ്ക് പ്രവൃത്തി സമയം കഴിഞ്ഞ് വൈകീട്ട് ആറുമണി മുതല്‍ പിറ്റേന്ന് രാവിലെ എട്ടുമണിവരെയുള്ള സമയത്ത് സിഡിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നവരില്‍ നിന്നുമാണ് പ്രത്യേക ഫീസ് ഈടാക്കുക. നിക്ഷേപിക്കുന്ന തുക നിശ്ചിത പരിധി കഴിഞ്ഞാലും കണ്‍വീനിയന്‍സ് ഫീസ് എന്ന പേരില്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കും.
ഒരു മാസം 10000 രൂപ വരെ സിഡിഎം മെഷീനുകളില്‍ നിക്ഷേപിക്കുന്നതിന് ഫീസ് ഇല്ല. അതിന് മുകളിലുളള നിക്ഷേപത്തിന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാനാണ് തീരുമാനം.

ഇത് മുതിര്‍ന്ന പൗരന്മാര്‍ക്കും ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകള്‍ക്കും ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്കും ബാധകമല്ല. ആക്‌സിസ് ബാങ്ക് നിലവില്‍ തന്നെ ഇത്തരത്തില്‍ ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. സമാനമായ നടപടിയാണ് ഐസിഐസിഐ ബാങ്ക് സ്വീകരിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment