Asian Metro News

ബിനീഷ് വീണ്ടും ഇഡി കസ്റ്റഡിയിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

ബിനീഷ് വീണ്ടും ഇഡി കസ്റ്റഡിയിൽ

ബിനീഷ് വീണ്ടും ഇഡി കസ്റ്റഡിയിൽ
November 03
09:28 2020

ബാംഗ്ലൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് നീട്ടി. ബിനീഷിനെ നവംബര്‍ ഏഴിന് വൈകിട്ട് മൂന്നു വരെയാണ് ബാംഗ്ലൂർ സിറ്റി സെഷന്‍സ് കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്.

2012 മുതല്‍ 2019 വരെ ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടണ്ടുകളിലേക്കെത്തിയത് അഞ്ചു കോടിയിലേറെ രൂപ(5,17,36,600). മയക്കുമരുന്ന് ഇടപാടുകളിലൂടെ ലഭിച്ചതാണ് ഈ തുകയെന്നും ഇഡി പറയുന്നു. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ ബാംഗ്ലൂർ സിറ്റി സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.
ബിനീഷിന്റെ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പത്തു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇ ഡിയുടെ ആവശ്യം. ഈ വാദം അംഗീകരിച്ചാണ് കോടതി അഞ്ചു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ബിനീഷ് വാദിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ഇഡി ഹാജരാക്കിയതോടെ ഇത് കോടതി തള്ളി.

ബാംഗ്ലൂർ മയക്കുമരുന്നു കേസിലെ പ്രധാനപ്രതി എറണാകുളം സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിനീഷിനെ അറസ്റ്റു ചെയ്തത്. ബിനീഷിനെ കോടതി നാലു ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ആദ്യ കസ്റ്റഡി കാലാവധി ഇന്നലെ വൈകിട്ട് നാലു മണിവരെ ആയിരുന്നു. മൂന്നു മണിയോടെ കൊറോണ രോഗ പരിശോധന ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി നാലു മണിയോടെ കോടതിയില്‍ ഹാജരാക്കി.

അഞ്ചു മണിയോടെ കേസ് പരിഗണിച്ച കോടതി ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ടതിനു ശേഷം അഞ്ചരയോടെ ഇഡി കസ്റ്റഡി അനുവദിച്ചു. കോടതി നടപടികള്‍ക്ക് ശേഷം ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് ലോക്കപ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടരയോടെ ജയിലില്‍ നിന്ന് ഇഡി ഓഫീസില്‍ എത്തിച്ചു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment