കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ജാമ്യഹർജി നല്‍കിയത്. നേരത്തെ ഇരുകേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് കോടതി ഈ മാസം 23 വരെ തടഞ്ഞിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് എന്‍ ഐ എ വ്യക്തമാക്കി. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശിവശങ്കര്‍ കോടതിയെ സമീപിച്ചപ്പോഴാണ് എന്‍ ഐ എ നിലപാട് വ്യക്തമാക്കിയത്.
ശിവശങ്കറെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും അതുകൊണ്ട് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നുമാണ് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചത്.
