സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടം നടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. അവയവ മാറ്റവുമായി ബന്ധപ്പെട്ട് വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു. രണ്ട് വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയത്.
രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു സംഘം രൂപീകരിച്ച് വലിയതോതില്‍ ഇതിലേക്ക് ആളുകളെ പ്രലോഭിപ്പിച്ച് ഇതിലേക്ക് ചേര്‍ത്തുകൊണ്ട് അനധികൃതമായി വ്യാപകമായ രീതിയില്‍ ഇത്തരത്തില്‍ അവയവ കൈമാറ്റം നടന്നുവെന്നാണ് കണ്ടെത്തല്‍. ഇടനിലക്കാര്‍ ഈ സംഘത്തിലുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സംഘത്തിലുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രാധമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി ശുപാര്‍ശ ചെയിതിരിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment