കരസേനയില്‍ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് തൊഴിലവസരം. ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും സൈനികരുടെ വിധവകള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വനിതകള്‍ക്കും അവസരമുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കാനാവുക. നിശ്ചിത ശാരീരികയോഗ്യതകളും വേണം. ഇതിന്റെ പരിശോധനയുമുണ്ടാകും. സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസര്‍, ഇന്റര്‍വ്യൂയിങ് ഓഫീസര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയുണ്ടാകും. 2021 ഏപ്രിലിലാണ് കോഴ്സ് ആരംഭിക്കുക. ആകെ 191 ഒഴിവുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക ; www.joinindianarmy.nic.in
അവസാന തീയതി : നവംബര്‍ 12