Asian Metro News

കോവിഡ് പ്രതിസന്ധി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എയർലൈൻ കമ്പനി

 Breaking News

കോവിഡ് പ്രതിസന്ധി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എയർലൈൻ കമ്പനി

കോവിഡ് പ്രതിസന്ധി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എയർലൈൻ കമ്പനി
October 22
09:50 2020

ഹോ​ങ്കോം​ഗ് സി​റ്റി : ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനി. കോ​വി​ഡ് പ്ര​തി​സ​ന്ധിയെ തുടര്‍ന്ന് വി​മാ​ന​യാ​ത്ര​യി​ല്‍ ഇ​ടി​വു​ണ്ടാ​യ​തി​നാ​ല്‍ ഹോ​ങ്കോം​ഗ് ആ​സ്ഥാ​ന​മായി പ്രവര്‍ത്തിക്കുന്ന കാ​തേ പ​സ​ഫി​ക് കമ്പനിയാണ് നടപടിക്ക് തയ്യാറെടുക്കുന്നത്. 8,500 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും പ്രാ​ദേ​ശി​ക എ​യ​ര്‍​ലൈ​നു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും കമ്പനി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചതായാണ് റിപ്പോര്‍ട്ട്.

കമ്പനിയുടെ 24 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ളെ​യാ​കും വെ​ട്ടി​ക്കു​റ​യ്ക്കുക. പ്രാ​ദേ​ശി​ക എ​യ​ര്‍​ലൈ​ന്‍ യൂ​ണി​റ്റാ​യ കാ​തേ ഡ്രാ​ഗ​ണ്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ സര്‍വീസുകള്‍ നി​ര്‍​ത്ത​ലാ​ക്കിയിരുന്നു. ആ​ഗോ​ള മ​ഹാ​മാ​രി വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ വി​നാ​ശ​ക​ര​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​തി​നെ അ​തി​ജീ​വി​ക്കാ​ന്‍ ചി​ല തീ​രു​മാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും കമ്പനി സി​ഇ​ഒ അ​ഗ​സ്റ്റ​സ് ടാം​ഗ് വ്യക്തമാക്കി.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment