ബീഹാർ ഉപമുഖ്യമന്ത്രിയ്ക്ക് കോവിഡ്

ഡൽഹി : ഒക്ടോബര്‍ 28 ന് നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ സുശീല്‍ കുമാര്‍ മോദിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘കൊറോണയ്ക്ക് പോസിറ്റീവ് പരീക്ഷിച്ചു. എല്ലാ പാരാമീറ്ററുകളും തികച്ചും സാധാരണമാണ്. നേരിയ പനിയാണ് ആരംഭിച്ചത്. കഴിഞ്ഞ 2 ദിവസമായി ചൂടില്ല. മെച്ചപ്പെട്ട നിരീക്ഷണത്തിനായി എയിംസ് പട്നയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിന്റെ സിടി സ്കാന്‍ സാധാരണമായിരിക്കും. പ്രചാരണത്തിനായി ഉടന്‍ മടങ്ങിയെത്തും ‘ സുശീല്‍ കുമാര്‍ ട്വീറ്റ് ചെയ്തു.
അതേസമയം ബിജെപി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന് ബുധനാഴ് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് സുഖം തോന്നുന്നുവെന്നും ‘വിഷമിക്കേണ്ട കാര്യമില്ല’ എന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പർക്കം പുലര്‍ത്തിയ എല്ലാവരോടും സ്വയം നിരീക്ഷണത്തിൽ ആയിരിക്കണമമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
There are no comments at the moment, do you want to add one?
Write a comment