ഷോപിയാന്‍ : ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ഷോപിയാന്‍ ജില്ലയിലെ മെല്‍ഹോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം ഒരു ഭീകരരെ വധിച്ചിരുന്നു. ഇതോടെ വധിക്കപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി.
സ്ഥലത്ത് നടത്തിയ പരിശോധനയില്‍ എ.കെ 47 തോക്കും പിസ്റ്റലും കണ്ടെടുത്തു. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈനപോറ മേഖലയില്‍ സേന സംയുക്ത പരിശോധന നടത്തിയത്.
പരിശോധനക്കിടെ ഭീകരര്‍ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സേന, സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ തിരച്ചിലിൽ പങ്കെടുത്തതായി സൈനിക വക്താവ് അറിയിച്ചു.