സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിന് അപേക്ഷ ക്ഷണിച്ചു

നവംബര്‍ 19 വരെ അപേക്ഷിക്കാം
രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായുള്ള ഓള് ഇന്ത്യാ സൈനിക് സ്കൂള്‍സ് എന്‍ട്രന്‍സ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു. ആറ്, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബര്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ആറാം ക്ലാസ്സിലേക്ക് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ കഴിയും. ജനുവരി 10നാണ് പ്രവേശന പരീക്ഷ നടത്തുക.
പത്തു മുതല്‍ 12 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ആറാം ക്ലാസ്സിലേക്കും 13 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് ഒന്‍പതാം ക്ലാസ്സിലേക്കും അപേക്ഷിക്കാം. 2021 മാര്‍ച്ച് 31 അടിസ്ഥാനപ്പെടുത്തിയാകും പ്രായം കണക്കാക്കുന്നത്. ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 550 രൂപയും എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ്, പേടിഎം തുടങ്ങിയ സേവനങ്ങളുപയോഗിച്ച് ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ സാധിക്കും.
www.aissee.nta.nic.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന ഐ.ഡിയും പാസ് വേര്‍ഡും സൂക്ഷിക്കണം. ഇതുപയോഗിച്ച് ലോഗിന്‍ ചെയ്തുവേണം അപേക്ഷ പൂര്‍ത്തീകരിക്കാന്‍.
There are no comments at the moment, do you want to add one?
Write a comment