പാലക്കാട് : തപാൽ വകുപ്പിലെ GDS ജീവനക്കാർക്ക് 2019-2020 ലെ ബോണസ് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ AlGDSU ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി, കേരളത്തിലെ എല്ലാ തപാൽ ഡിവിഷൻ കേന്ദ്രങ്ങളിലും ജീവനക്കാർ ഒക്ടോബർ 20ന് 4 മണിക്ക് കൂട്ടധർണ്ണ നടത്തുന്നു. കോവിഡ്-19ന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കാൻ മുഴുവൻ തപാൽ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കേരള സർക്കിൾ കമ്മിറ്റി ആഹ്വാനം ചെയ്തു. ബോണസ് ഉടൻ അനുവദിക്കുക,
തടഞ്ഞുവെച്ച DA നൽകുന്നതിന് നടപടി സ്വീകരിക്കുക, കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാർശകൾ ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപക സമരം നടത്തുന്നത്. സമരത്തിൻ്റെ ഭാഗമായി ഒറ്റപ്പാലം ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൻ്റെ (ഷൊർണൂർ) മുന്നിലും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൻ്റെ മുന്നിലും കൂട്ടധർണ്ണ നടക്കുമെന്ന്
കേരള സർക്കിൾ സെക്രട്ടരി കെ.ജാഫറും ഒറ്റപ്പാലം ഡിവിഷൻ സെക്രട്ടരി വാഴേങ്കട ആനന്ദും അറിയിച്ചു.
വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി
