തിരുവനന്തപുരം : ആറാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബന്ധു അറസ്റ്റില്‍. തിരുവനന്തപുരം ബീമാപള്ളി ജവഹര്‍ ജംഗ്ഷന് സമീപം താമസിക്കുന്ന മൊയ്ദീന് അടിമ (44)യെ ആണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ഏഴു വര്‍ഷമായി കുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പൂന്തുറ പോലീസ് പറഞ്ഞു. ഒരാള്‍ കുട്ടിയുമായി പുതുതായി പണി നടക്കുന്ന കെട്ടിടത്തിലേക്ക് പോകുന്നത് കണ്ട ആട്ടോ ഡ്രൈവറാണ് ഇക്കാര്യം കെട്ടിട ഉടമയെ വിളിച്ചു പറഞ്ഞത്. ആദ്യം പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ വിശദമായ കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടത്. തുടര്‍ന്ന് പൂന്തുറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.2014ലും ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച വിദ്യാര്‍ഥിയെയാണ് അന്ന് ഇയാള്‍ പീഡിപ്പിച്ചത്.
