Asian Metro News

വിദ്യാർഥികൾക്ക് തീവ്രവാദ ബന്ധം; കശ്മീരിലെ സ്‌കൂൾ നിരീക്ഷണത്തിൽ

 Breaking News

വിദ്യാർഥികൾക്ക് തീവ്രവാദ ബന്ധം; കശ്മീരിലെ സ്‌കൂൾ നിരീക്ഷണത്തിൽ

വിദ്യാർഥികൾക്ക് തീവ്രവാദ ബന്ധം; കശ്മീരിലെ സ്‌കൂൾ നിരീക്ഷണത്തിൽ
October 12
06:04 2020

കാശ്മീർ : ദ​ക്ഷി​ണ ക​ശ്മീ​രി​ലെ ഷോ​പി​യാ​നി​ല്‍ മ​ത​പാ​ഠ​ശാ​ല​യി​ലെ പതിമൂന്നോളം വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ളി​ല്‍ ചേ​ര്‍​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ളി​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​.

കു​ല്‍​ഗാം, പു​ല്‍​വാ​മ, അ​ന​ന്ത്നാ​ഗ് ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ഇ​വി​ടു​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വു​മെ​ന്നും ഇ​ത് തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന മേ​ഖ​ല​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. യു.​പി​യ​ട​ക്ക​മു​ള്ള പു​റം സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രും വി​ദ്യാ​ര്‍​ഥി​ക​ളാ​യി ഇ​വി​ടെ എ​ത്തി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍, 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ശേ​ഷം ഈ ​വ​ര​വ് ഏ​താ​ണ്ട് നി​ല​ച്ച​താ​യും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
സ​ജ്ജാ​ദ് ഭ​ട്ട് എ​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് 2019 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ന്ന പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കു​ള്ള​താ​യും പ​റ​യു​ന്നു. നി​രോ​ധി​ത സം​ഘ​ട​നാ​യ അ​ല്‍ ബ​ദ​റി‍െന്‍റ ക​മാ​ന്‍​ഡ​ര്‍ ആ​യി​രു​ന്ന, ഈ ​വ​ര്‍​ഷം ആ​ഗ​സ്​​റ്റി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ബൈ​ര്‍ നെ​ന്‍​ഗ്രൂ​വും ഇ​തേ സ്ഥാ​പ​ന​ത്തി​ലെ വിദ്യാർത്ഥികളാണ്.

13 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പു​റ​മെ ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​രു​ള്ള​താ​യും അ​ധി​കൃ​ത​രു​ടെ ആ​ഭ്യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്ഥാ​പ​ന​ത്തി​ല്‍ വ​ന്നു​പോ​വു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ സു​ര​ക്ഷ സേ​ന​ക്കു​നേ​രെ ക​ല്ലേ​റും പ്ര​തി​ഷേ​ധ​വും നനടത്തിയതായും റിപ്പോർട്ടുണ്ട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment