Asian Metro News

മൊബൈലിലും കറൻസിയിലും കൊറോണ വൈറസ് 28 ദിവസത്തോളം നശിക്കാതെ നിൽക്കും

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

മൊബൈലിലും കറൻസിയിലും കൊറോണ വൈറസ് 28 ദിവസത്തോളം നശിക്കാതെ നിൽക്കും

മൊബൈലിലും കറൻസിയിലും കൊറോണ വൈറസ് 28 ദിവസത്തോളം നശിക്കാതെ നിൽക്കും
October 12
06:10 2020

നിര്‍ജ്ജീവ പ്രതലങ്ങളിലും കൊറോണ വൈറസിന്റെ ആയുര്‍ദൈര്‍ഘ്യം ചെറുതല്ലെന്ന് സൂചന നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്. ബാങ്ക് കറന്‍സി, മൊബൈല്‍ ഫോണ്‍, ഗ്ലസ്, പ്ലാസ്റ്റിക്, സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങളില്‍ തണുത്തതും ഇരുണ്ടതുമായ സാഹചര്യങ്ങളില്‍ കൊറോണ വൈറസ് 28 ദിവസം വരെ ജീവിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആസ്‌ത്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൂന്ന് വ്യത്യസ്ത താപനിലയില്‍ കൊറോണ എങ്ങനെ അതിജീവിക്കുമെന്നായിരുന്നു പഠനം. ചൂടുകൂടിയ അവസ്ഥയില്‍ വൈറസിന്റെ അതിജീവനകാലം കുറവാണെന്ന് ആസ്ത്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയായ സി.എസ്.ഐ.ആര്‍.ഒ പറയുന്നൂ.

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍, ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക് ബാങ്ക് നോട്ടുകള്‍ പോലെയുള്ള പ്രതലങ്ങളില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ (68 ഡിഗ്രി ഫാരന്‍ഹീറ്റ്) സാര്‍സ് കോവ്-2 വൈറസ് ഏറ്റവും ബലിഷ്ഠമായിരിക്കും. 28 ദിവസം വരെ വൈറസ് അതിജീവിക്കും.

30 ഡിഗ്രി സെല്‍ഷ്യസില്‍ (86 ഡിഗ്രി ഫാരന്‍ഹീറ്റ്) ഏഴ് ദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ (104 ഡിഗ്രി ഫാരന്‍ഹീറ്റ്) 24 മണിക്കൂറുമായിരിക്കും അതിജീവന ശേഷി. ആഗിരണശേഷി ഇല്ലാത്ത പ്രതലങ്ങളില്‍ നാല് ദിവസം വരെ വൈറസ് അതിജീവിച്ചേക്കുമെന്നാണ് ജേര്‍ണലിന്റെ പഠന റിപ്പോര്‍ട്ട്.

അതേസമയം, കുറഞ്ഞ അന്തരീക്ഷ താപനിലയിലും കോട്ടണ്‍ പോലെയുള്ള പ്രതലങ്ങളില്‍ 14 ദിവസം വരെയായിരിക്കും വൈറസിന് അതിജീവിക്കാന്‍ കഴിയുക. കൂടിയ ചൂടില്‍ 16 മണിക്കൂറില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

എന്നാല്‍ ഇത്രയും അതിജീവന ശേഷിയുണ്ടെങ്കിലും മനുഷ്യരിലേക്ക് പടരാനുള്ള കഴിവുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ആസ്ത്രേലിയന്‍ സെന്റര്‍ ഫോര്‍ ഡീസസ് പ്രിപേര്‍ഡ്നസ് ഡയറക്ടര്‍ ട്രെവര്‍ ഡ്രൂ പറയുന്നു.

അതേസമയം, വൈറസ് അതിജീവിക്കുന്ന ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ഒരാള്‍ അശ്രദ്ധമായി കൈകള്‍ കണ്ണിലോ മൂക്കിലോ സ്പര്‍ശിച്ചാല്‍ അവ പടരാനുള്ള സാധ്യത കൂടുതലാണെന്നും വൈറോളജി ജേര്‍ണല്‍ പറയുന്നു. കൈകള്‍ കഴുകുന്നതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ പഠനം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment