കാശ്മീർ : ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ മതപാഠശാലയിലെ പതിമൂന്നോളം വിദ്യാര്‍ഥികള്‍ വിവിധ തീവ്രവാദ സംഘങ്ങളില്‍ ചേര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂളിനെ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാക്കി.
കുല്‍ഗാം, പുല്‍വാമ, അനന്ത്നാഗ് ജില്ലകളില്‍നിന്നുള്ളവരാണ് ഇവിടുത്തെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവുമെന്നും ഇത് തീവ്രവാദ സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന മേഖലയാണെന്നും അധികൃതര്‍ പറയുന്നു. യു.പിയടക്കമുള്ള പുറം സംസ്ഥാനങ്ങളില്‍നിന്നുള്ളവരും വിദ്യാര്‍ഥികളായി ഇവിടെ എത്തിയിരുന്നുവെന്നും എന്നാല്‍, 370ാം വകുപ്പ് റദ്ദാക്കിയശേഷം ഈ വരവ് ഏതാണ്ട് നിലച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സജ്ജാദ് ഭട്ട് എന്ന വിദ്യാര്‍ഥിക്ക് 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ പങ്കുള്ളതായും പറയുന്നു. നിരോധിത സംഘടനായ അല്‍ ബദറിെന്റ കമാന്‍ഡര്‍ ആയിരുന്ന, ഈ വര്‍ഷം ആഗസ്റ്റില്‍ കൊല്ലപ്പെട്ട സുബൈര്‍ നെന്ഗ്രൂവും ഇതേ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ്.
13 വിദ്യാര്‍ഥികള്‍ക്കു പുറമെ ഇവരെ സഹായിക്കാന്‍ പൂര്‍വ വിദ്യാര്‍ഥികളടക്കം നിരവധി പേരുള്ളതായും അധികൃതരുടെ ആഭ്യന്തര റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തില്‍ വന്നുപോവുന്ന വിദ്യാര്‍ഥികള്‍ സുരക്ഷ സേനക്കുനേരെ കല്ലേറും പ്രതിഷേധവും നനടത്തിയതായും റിപ്പോർട്ടുണ്ട്