പാലക്കാട് : ഇന്ത്യയിൽ ഇന്ന് ദേശീയ തപാൽ ദിനം . നൂതന സാങ്കേതിക വിദ്യകൾ കൊടികുത്തി വാഴുന്ന കാലത്ത് ഈ ദിനത്തിന് എന്ത് പ്രസക്തി അല്ലെ . പ്രത്യേകിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത കൊറോണ കാരണം വീട്ടിലിരിക്കുന്ന , മടുപ്പിക്കുന്ന ഓൺലൈൻ ജീവിതം നയിക്കുന്ന മനുഷ്യന്മാർക്ക്.
പണ്ട് കാലത്തെ വാർത്താവിനിമയത്തെ ഒന്ന് പൊടി തട്ടി കീബോർഡിൽ നിന്ന് പേനകളിലേക്ക് തിരികെ കൊണ്ട് വന്ന് കത്ത് എഴുതാൻ പ്രേരിപ്പിക്കുന്ന ഒരു യുവ ലെറ്റർ റൈറ്റിങ് കമ്മ്യൂണിറ്റിയുണ്ട് കേരളത്തിൽ , കോഴിക്കോട് സ്വദേശികളായ ഫസൽ നൗറിൻ പിസി, ജെന്ന നസ്രിൻ, അനുശ്രീ സത്യൻ, പാലക്കാട് നിന്നും സുഹൈർ അലി, കൊല്ലത്തുകാരായ രഞ്ജിത്ത്കൃഷ്ണൻ, ഹമീം എന്നിവരാണ് ഇതിന് തുടക്കം കുറിച്ച ഇറ്റാര കത്തുകളിലൂടെ കഥ പറയുമ്പോളുള്ള സന്തോഷം മറ്റുള്ളവരിലേക്ക് പകർന്ന് നൽകുകയാണ്.

കത്തുകൾക്ക് സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും ഒരുപാട് കഥകൾ പറയാനുണ്ടെന്ന് ഓർമിച്ചു കൊണ്ട് ഈ തപാൽ വണ്ടി യാത്ര തുടരുകയാണ്