ശൂരനാട് : ശൂരനാട് വടക്ക് പടിഞ്ഞാറ്റും മുറി, പെരുങ്കുളം പനച്ചിവിള വീട്ടിൽ മുഹമ്മദ് കുഞ്ഞ് മകൻ ഷാജി എന്ന് വിളിക്കുന്ന ഷാജഹാൻ (53) നെ കഴിഞ്ഞ ദിവസം (08.10.2020 ) ന് സന്ധ്യക്ക് 7 മണിയോടുകൂടി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ട്കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ശുരനാട് വടക്ക് പടിഞ്ഞാറ്റും കിഴക്ക്, പാലവിള വടക്കതിൽ വീട്ടിൽ അഷറഫ് (47) നെ ശൂരനാട് സി.ഐ ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പ്രതിക്കെതിരെ പരാതിക്കാരൻ മുൻപ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം നിമിത്തമാണ് ആക്രമണം.