തിരുമിറ്റക്കോട് പഞ്ചായത്ത് ജലജീവന്‍ മിഷന് കുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിച്ചു

October 09
14:42
2020
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന് പദ്ധതി പ്രകാരം ഗാര്‍ഹിക കുടിവെള്ള കണക്ഷന് തിരുമിറ്റക്കോട് പഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചു. ആവശ്യമുള്ളവര്‍ അപേക്ഷയോടൊപ്പം പത്തു ശതമാനം ഗുണഭോക്തൃവിഹിതം അടയ്ക്കാന്‍ തയ്യാറാണെന്ന സത്യവാങ്മൂലം, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് പകര്‍പ്പുകള്‍ എന്നിവ ഒക്ടോബര്‍ 20 ന് മുമ്പായി വാര്‍ഡ് തല ഗ്രാമസേവാകേന്ദ്രത്തിലോ മെമ്പര്‍മാര്‍ വശമോ സമര്‍പ്പിക്കണമെന്നും
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
There are no comments at the moment, do you want to add one?
Write a comment