ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: തീരുമാനം ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

October 05
12:21
2020
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്സുമാരും നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സസ്പെന്ഷന് നടപടി പുനപരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ്
സമരം അവസാനിപ്പിച്ചത്. അതേ സമയം ഇത്തരം വീഴ്ചകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി നാളെ വൈകുന്നേരത്തിനകം തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശത്രുതാപരമായ നടപടിയാകില്ലെന്നു മന്ത്രി കൂട്ടിചേര്‍ത്തു. അതേ സമയം ആരോഗ്യവകുപ്പിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സങ്കടകരമെന്ന് മന്ത്രി പറഞ്ഞു.
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ കൊവിഡ് നോഡല്‍ ഓഫിസര്‍മാര്‍ രാജിവച്ചിരുന്നത്.
There are no comments at the moment, do you want to add one?
Write a comment