ചാലിശ്ശേരി യാക്കോബസുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ ബാവയടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു.

October 05
05:27
2020
കൂറ്റനാട്: ചാലിശ്ശേരി സെൻ പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോമോർ ബസ്സേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച ആഘോഷിച്ചു. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ ബാവയുടെ 335-മത് ഓർമ്മയാണ് ഇടവക ആചരിച്ചത്.സംസ്ഥാന സർക്കാറിൻ്റെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ശനിയാഴ്ച വൈകീട്ട് സന്ധ്യാനമസ്ക്കാരം നടത്തി.ഞായറാഴ്ച യെൽദോ ചാപ്പലിൽ രാവിലെ നടന്ന വിശുദ്ധ കുർബ്ബാനക്ക് വികാരി ഫാ.ജെയിംസ് ഡേവിഡ് അരിമ്പൂർ മുഖ്യകാർമികത്വം വഹിച്ചു. ബാവയോടുള്ള മദ്ധ്യസ്ഥ പ്രാർഥനയും ധൂപാർപ്പണവും നടത്തി. ശൂശ്രൂഷകരായ ജോബിൻ ജോണി, സ്റ്റിനോ സൈമൺ, ക്രിസ്റ്റോ ടൈറ്റസ് എന്നിവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment