Asian Metro News

വയനാട് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

വയനാട് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വയനാട് ജില്ലയില്‍  109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
October 05
05:32 2020

വയനാട് ജില്ലയില്‍ (04.10.20) 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ വിദേശത്ത് നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഉറവിടം അറിയാത്ത ഒരാൾ ഉൾപ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4083 ആയി. 2961 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1100 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:

വെങ്ങപ്പള്ളി, നെന്മേനി,കൽപ്പറ്റ സ്വദേശികളായ 13 പേർ വീതം, മേപ്പാടി സ്വദേശികൾ 9, വൈത്തിരി, പനമരം, സ്വദേശികളായ 8 പേർ വീതം, തവിഞ്ഞാൽ സ്വദേശികൾ 7, എടവക, ബത്തേരി സ്വദേശികളായ 6 പേർ വീതം, മാനന്തവാടി, വെള്ളമുണ്ട സ്വദേശികളായ 4 പേർ വീതം, ഒരു ആരോഗ്യപ്രവർത്തക ഉൾപ്പെടെ പൂതാടി സ്വദേശികളായ നാലു പേർ, പടിഞ്ഞാറത്തറ സ്വദേശികൾ 3, അമ്പലവയൽ സ്വദേശികൾ 2, മൂപ്പൈനാട്, പൊഴുതന, പുൽപ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ് സമ്പർക്ക ത്തിലൂടെ രോഗബാധിച്ചത്.

വിദേശം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ –

സപ്തംബർ 25 ന് സൗദി അറേബ്യ യിൽ നിന്ന് വന്ന തവിഞ്ഞാൽ സ്വദേശി, ബാംഗ്ലൂരിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി, കോളേരി സ്വദേശി , മീനങ്ങാടി സ്വദേശി, സപ്തംബർ 27ന് കർണാടകയിൽ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗബാധിതരായവർ.

രോഗമുക്തി നേടിയവർ –

മുട്ടിൽ സ്വദേശികൾ 11, മീനങ്ങാടി സ്വദേശികൾ 8 , മാനന്തവാടി, കൽപ്പറ്റ, തവിഞ്ഞാൽ സ്വദേശികളായ ഏഴ് പേർ വീതം , പൊഴുതന സ്വദേശികൾ 6 , ബത്തേരി, എടവക സ്വദേശികളായ 5 പേർ വീതം, വൈത്തിരി, മേപ്പാടി ,പനമരം സ്വദേശികളായ 3 പേർ വീതം, കണിയാമ്പറ്റ, അമ്പലവയൽ സ്വദേശികളായ 2 പേർ വീതം ,നെന്മേനി തരിയോട് വെള്ളമുണ്ട, തിരുനെല്ലി, കോട്ടത്തറ, മുപ്പൈനാട്, പൂതാടി, നൂൽപ്പുഴ, സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്നാട് സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും കോവിഡ് പോസിറ്റീവായി വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 16 പേരും രോഗമുക്തരായി.

245 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.10) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 345 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3570 പേര്‍. ഇന്ന് വന്ന 90 പേര്‍ ഉള്‍പ്പെടെ 826 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1645 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 97604 സാമ്പിളുകളില്‍ 91260 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 87177 നെഗറ്റീവും 4083 പോസിറ്റീവുമാണ്.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment