ഞാങ്ങാട്ടിരി കരിമ്പനക്കടവ് പാടശേഖരത്തിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ശനിയാഴ്ച പുലർച്ചെ തള്ളിയ മാലിന്യം പാടശേഖരത്തിലാകെ പരന്നു കിടക്കുകയാണ്. പാടശേഖരത്തിന് സമീപം മറ്റൊരിടത്തും മാലിന്യം തള്ളിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മാലിന്യം തള്ളിയതിനെ തുടർന്ന് MLA വി .ടി .ബൽറാം . പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണകുമാർ , കൃഷി ഓഫീസർ സുരേന്ദ്രൻ എന്നിവർ പാടശേഖരം സന്ദർശിച്ചിരുന്നു. കർഷകർ പോലീസിലും കൃഷി വകുപ്പിലും പരാതിയും നൽകിയിരുന്നു. ഇപ്പോൾ വീണ്ടും മാലിന്യം തള്ളിയതിനെ തുടർന്ന് കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
തുടർച്ചയായി മാലിന്യം തള്ളുന്നത് തടയാനായില്ലെങ്കിൽ അടുത്ത പൂൽ കൃഷിയിറക്കില്ലെന്നാണ് കർഷകർ പറയുന്നത്. വിവിധ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് കർഷക കൂട്ടായ്മ അറിയിച്ചു.
തൃത്താല SI അനീഷ് സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് അറിയിച്ചു.
കേടായ ലൈറ്റുകൾ എത്രയും പെട്ടെന്ന് റിപ്പർ ചെയ്യുമെന്നും പ്രദേശത്ത് കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കൃഷണ കുമാർ പറഞ്ഞു.
വിഷയം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കല്യാണ കൃഷനുമായി സംസാരിക്കുമെന്ന് കൃഷി ഓഫീസർ സുരേന്ദ്രൻ അറിയിച്ചു.
മാലിന്യ വിഷയം തൃത്താല CI യുമായി സംസാരിച്ചിട്ടുണ്ടെന്നും തടയുന്നതിനാവശ്യമായ സത്വര നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നും MP ഓഫീസ്(പൊന്നാനി) അറിയിച്ചു.

