സൗദി അറേബ്യയില്‍ 419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.626 പേര് സുഖം പ്രാപിച്ചു. 27 പേര് കോവിഡ് ബാധിച്ച് രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ മരിച്ചു.ആകെ റിപ്പോര്‍ട്ട് ചെയ്ത 3,35,997 പോസിറ്റീവ് കേസുകളില്‍ 3,20,974 പേര് രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയര്‍ന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10,173 പേരാണ്. അതില്‍ 954 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്.