ഏരൂർ : ഏരൂർ പോലീസ് സ്റ്റേഷന് ബഹു വനം വകുപ്പ് മന്ത്രി ശ്രീ. കെ. രാജുവിന്റെ ആസ്ഥി വികസ ഫണ്ടിൽ നിന്നനുവദിച്ച 12 ലക്ഷം രൂപ കൊണ്ട് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം 24.09.2020 രാവിലെ 10 മണിക്ക് ബഹു മന്ത്രി ശ്രീ. കെ. രാജു നിർവ്വഹിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷ ഷിബു അദ്ധ്യക്ഷയായി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. രഞ്ചുസുരേഷ്, ഏരൂർ എസ്.ഐ സിജിൻ മാത്യു, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഗിരീഷ്, ഡി.സി.സി സെക്രട്ടറി ഏരൂർ സുഭാഷ്, ബി.ജെ.പി മണ്ടലം പ്രസിഡന്റ് ഉമേഷ് ബാബു, സി.പി.ഐമണ്ടലം സെക്രട്ടറി ലിജു ജമാൽ എന്നിവർ ആശംസ അർപ്പിച്ചു. ഏരൂർ എസ്.എച്ച്.ഒ ശ്രീ. ജി സുഭാഷ്കുമാർ നന്ദി അറിയിച്ചു.
