Asian Metro News

കെ എസ് ഇ ബിയുടെ അനാസ്ഥ; തെരുവിളക്കുകൾ ആഴ്ചയായി കത്തി കിടക്കുന്നു.

 Breaking News
  • കോവിഡ് വ്യാപനം ;കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം കാസര്‍ക്കോട്‌: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം . ഇതേത്തുടര്‍ന്ന് തലപ്പാടിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി . സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തിയില്‍ എത്തിയവരെ തിരിച്ചയച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത് . Ads...
  • എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ദില്ലി: സാമ്ബത്തിക തട്ടിപ്പ് ആരോപിച്ച്‌ പാലാ എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹര്‍ജി നല്‍കിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന് ഹര്‍ജിയില്‍ പറയുന്നത്. ദിനേശിന്‍റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ്...
  • സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നത് ശരിയല്ലെന്ന് കെ ജി എം ഒ എ തിരുവനന്തപുരം : കോവിഡ് വ്യാപനം തഹീവ്രമായി തന്നെ തുടരുന്ന സാഹചര്യത്തിൽ കെ ജി എം ഓ എ യുടെ പുതിയ നിർദേശം. സംസ്ഥാനത്ത് ഇപ്പോഴത്തെ രീതിയില്‍ ലോക്ക്ഡൗണ്‍ തുടരുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ....
  • കാലാവസ്ഥാമാറ്റത്തിന്‍റെ ഗുരുതര പ്രത്യാഘാതം; രണ്ടരക്കോടി ജനങ്ങളുള്ള നഗരം ഇല്ലാതാകും മനുഷ്യൻറെ കടന്നു കയറ്റം കാലാവസ്ഥായിലുണ്ടാക്കുന്ന വ്യതിയാനങ്ങളും മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറുന്നു. അതിനുദാഹരനാണ് നൈജീരിയയിലെ നഗരമായ ലാഗോസ്. കാലാവസ്ഥയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങള്‍ മനുഷ്യ ജീവതത്തെ വരുംകാലത്ത് വളരെയേറെ ബാധിക്കുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവും മഞ്ഞുപാളികള്‍ ഉരുകി സമുദ്രനിരപ്പ്...
  • സി ബി സ് ഇ പത്താം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ – സിബിഎസ്ഇ ക്ലാസ് പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഫലത്തിനായി സിബിഎസ്ഇ ബോര്‍ഡ് റിസള്‍ട്ട് 2021 -നായി കാത്തിരിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍...

കെ എസ് ഇ ബിയുടെ അനാസ്ഥ; തെരുവിളക്കുകൾ ആഴ്ചയായി കത്തി കിടക്കുന്നു.

കെ എസ് ഇ ബിയുടെ അനാസ്ഥ; തെരുവിളക്കുകൾ ആഴ്ചയായി കത്തി കിടക്കുന്നു.
September 23
17:15 2020

കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഓലി മുക്കിൽ നിന്ന് മുട്ടമ്പലം അംഗ ൻവാടി വരെയും ഈയ്യം കുന്നിൽ പോകുന്ന ഭഗവതി കോണം വരെ 2. k m ചുറ്റളവിൽ രാവും പകലും ബൾബുകൾ പ്രകാശിച്ചിട്ട് 7 ദിവസമായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല. വിളക്കുകൾ പ്രകാശിക്കാത്ത നിരവധി റോഡുകളുണ്ട്. കൂര് ഇരുട്ടും ഇഴജന്തു ശല്യവും മോഷണ ശ്രമവും, തെരുവ് നായ് ശല്യവും വെളിച്ചമില്ലാത്തതു കാരണം പ്രഭാതസവാരിക്കാർ വാഹനങ്ങളും മഴയത്ത് ഗട്ടറുകളിൽ ജലം നിറഞ്ഞ് റോഡ് കാണാതെ ബൈക്ക് യാത്രക്കാർക്ക് അപകടം ഉണ്ടാകുന്നു. മരകൊമ്പുകൾ റോഡിൽ വീണ് അപകടം ഉണ്ടാകുന്നു. ഈ പ്രദേശങ്ങളിൽ മാനത്ത് മഴ കണ്ടാൽ കറൻറ് ഇല്ലാത്തത് പതിവാണ്. ഐസ് മുക്ക്, തട്ടം, ചേരൂർ – IPC ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഇരുട്ടാണ്. കെ എസ് ഇ ബിയുടെ ഓഫീസിൽ അന്വേഷിച്ചാൽ II Kv യും പ്ലി ഡറും കേട് ആണെന്നാണ് പറയുന്നത്. വോൾട്ടേജ് പ്രശ്നവും ഉണ്ട്. ഫ്രഡ്ജിൽ സൂക്ഷിക്കുന്ന രോഗികളുടെ മരുന്നു കേടായി പോകുന്നു. ഇലക്ടിസിറ്റി ഓഫീസിൽ അറിയിക്കണമെങ്കിൽ നിരവധി തവണ വിളിച്ച് ഫോണിൻ്റെ ചാർജ് തീരും. വീടുകളിൽ റീഡിംഗിന് എത്തുന്നവർ ധിക്കാരമായ സമീപനമാണ് കാണിക്കുന്നത്. വീട്ടിൽ കറൻറ് ഇല്ലെങ്കിലും മുൻകാല റീഡിംഗ് എഴുതി കൊണ്ട് പോകുന്നു. പിന്നെ ഓഫീസിൽ ബന്ധപ്പെടേണ്ട അവസ്ഥയാണ്. കറൻറ് കട്ട് ചെയ്യുന്നതിന് ഒരു ദാക്ഷണ്യവും കാണിക്കുന്നില്ല. തെരുവിളക്കിൻ്റെ കറൻ്റ് ചാർജ് അടക്കേണ്ടത് മുൻസിപ്പാലിറ്റിയാണ്. തൃക്കണ്ണമംഗൽ ജനകീയവേദി വകുപ്പ് മന്ത്രിയ്ക്കും അധികാരികൾക്കൾക്കും പരാതി നല്കി.

വാർത്ത – സജീചേരൂർ

Ads

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment