കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഓലി മുക്കിൽ നിന്ന് മുട്ടമ്പലം അംഗ ൻവാടി വരെയും ഈയ്യം കുന്നിൽ പോകുന്ന ഭഗവതി കോണം വരെ 2. k m ചുറ്റളവിൽ രാവും പകലും ബൾബുകൾ പ്രകാശിച്ചിട്ട് 7 ദിവസമായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല. വിളക്കുകൾ പ്രകാശിക്കാത്ത നിരവധി റോഡുകളുണ്ട്. കൂര് ഇരുട്ടും ഇഴജന്തു ശല്യവും മോഷണ ശ്രമവും, തെരുവ് നായ് ശല്യവും വെളിച്ചമില്ലാത്തതു കാരണം പ്രഭാതസവാരിക്കാർ വാഹനങ്ങളും മഴയത്ത് ഗട്ടറുകളിൽ ജലം നിറഞ്ഞ് റോഡ് കാണാതെ ബൈക്ക് യാത്രക്കാർക്ക് അപകടം ഉണ്ടാകുന്നു. മരകൊമ്പുകൾ റോഡിൽ വീണ് അപകടം ഉണ്ടാകുന്നു. ഈ പ്രദേശങ്ങളിൽ മാനത്ത് മഴ കണ്ടാൽ കറൻറ് ഇല്ലാത്തത് പതിവാണ്. ഐസ് മുക്ക്, തട്ടം, ചേരൂർ – IPC ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഇരുട്ടാണ്. കെ എസ് ഇ ബിയുടെ ഓഫീസിൽ അന്വേഷിച്ചാൽ II Kv യും പ്ലി ഡറും കേട് ആണെന്നാണ് പറയുന്നത്. വോൾട്ടേജ് പ്രശ്നവും ഉണ്ട്. ഫ്രഡ്ജിൽ സൂക്ഷിക്കുന്ന രോഗികളുടെ മരുന്നു കേടായി പോകുന്നു. ഇലക്ടിസിറ്റി ഓഫീസിൽ അറിയിക്കണമെങ്കിൽ നിരവധി തവണ വിളിച്ച് ഫോണിൻ്റെ ചാർജ് തീരും. വീടുകളിൽ റീഡിംഗിന് എത്തുന്നവർ ധിക്കാരമായ സമീപനമാണ് കാണിക്കുന്നത്. വീട്ടിൽ കറൻറ് ഇല്ലെങ്കിലും മുൻകാല റീഡിംഗ് എഴുതി കൊണ്ട് പോകുന്നു. പിന്നെ ഓഫീസിൽ ബന്ധപ്പെടേണ്ട അവസ്ഥയാണ്. കറൻറ് കട്ട് ചെയ്യുന്നതിന് ഒരു ദാക്ഷണ്യവും കാണിക്കുന്നില്ല. തെരുവിളക്കിൻ്റെ കറൻ്റ് ചാർജ് അടക്കേണ്ടത് മുൻസിപ്പാലിറ്റിയാണ്. തൃക്കണ്ണമംഗൽ ജനകീയവേദി വകുപ്പ് മന്ത്രിയ്ക്കും അധികാരികൾക്കൾക്കും പരാതി നല്കി.
