തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 3781 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതില്‍ 448 പേരുടേത് ഉറവിടമറിയാത്തതാണ്.
കോവിഡ് ബാധിച്ച് 18 പേര് ഇന്ന് മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്- 824. 37488 പേര് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.