കൊട്ടാരക്കര : കൊല്ലം ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ പോലീസുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള കൊറോണ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം പോളിസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് നിർവ്വഹിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ ബി.വിനോദിന് നൽകിക്കൊണ്ട് ഉദ് ഘാടനം നിർവ്വഹിക്കുകയായിരുന്നു . ഓറിയന്റൽ ഇൻഷുറൻസുമായി സഹകരിച്ചുകൊണ്ടാണ് ജില്ലാ പോലീസ് സഹകരണ സംഘം ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ജില്ലാ പോലീസ്സം സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ശ്രീ. ഷൈജു, ബോർഡ് അംഗങ്ങളായ ബിജു.വി.പി, അനിത, പോലീസ് അസോസിയേഷൻ ഭാരവാഹികളായ അജിത്, വിനോദ്, സലിം എന്നിവർ പങ്കെടുത്തു.
