പാലക്കാട് : ആനക്കര കൃഷിഭവൻ പ്രദേശത്തെ പട്ടിക്കായലിനോട് ചേർന്ന മലമ്മക്കാവ് ചെറളപാടം പാടശേഖര പ്രദേശത്തെ നെൽകർഷകർക്കാണ് ഞാറ് പണികൾക്കിടയിൽ തുടക്കത്തിൽ വന്ന അപ്രതീക്ഷിത മഴ കനത്ത ദുരിതം വിതച്ചത്.
അടിവളങ്ങളെല്ലാം നല്കി നേരത്തെ തന്നെ ഞാറ് നട്ട് കഴിഞ്ഞ പടിഞ്ഞാറേതിൽ വിശ്വനാഥന്റെ ആറ് ഏക്കറോളം സ്ഥലവും.
നടീലിന് പൂട്ടിയൊരുക്കിയ വാരിക്കോട്ടിൽ ജനാർദ്ദനൻ, പുളിക്കൽ അബൂബക്കർ, ബാലൻ, മണി തുടങ്ങിയവരുടെ ഇരുപത്തഞ്ച് ഏക്കറോളം സ്ഥലവും കഴിഞ്ഞ അഞ്ച് ദിവസത്തോളമായ് പെയ്ത കനത്ത മഴയിൽ വെള്ളം പൊങ്ങിയിരിക്കയാണ്. പലരുടെയും ഞാറ്റടികണ്ടങ്ങളും, നടാനൊരുക്കിയ ഞാറും നശിച്ചിട്ടുണ്ട്.
കാർഷിക നാശനഷ്ടങ്ങൾ ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കായലിലെ വെള്ളം ഒഴുകി പോകുന്ന കനാലിൽ വർഷങ്ങളായ് തകർന്ന് കിടക്കുന്ന ചെറളപാലം. വെള്ളത്തിന്റെ സുഗമ ഒഴുക്ക് തടസ്സപ്പെടുത്തിയത് കൊണ്ടാണ് വെള്ളം കയറിയതെന്നാണ് കർഷകർ ആരോപിക്കുന്നത്. കാർഷിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്. തകർന്ന പാലം, കനാലിൽ നിന്ന് എടുത്ത് മാറ്റി പുതിയ നടപ്പാലം അടിയന്തിരമായ് പുനർ നിർമ്മിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
