Asian Metro News

കോവിഡ് പ്രതിസന്ധിയിലും പതിവ് തെറ്റാതെ ആയുർവ്വേദ ചികിത്സയ്ക്കായി നടൻ മോഹൻലാൽ പട്ടാമ്പി പെരിങ്ങോടെത്തി

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

കോവിഡ് പ്രതിസന്ധിയിലും പതിവ് തെറ്റാതെ ആയുർവ്വേദ ചികിത്സയ്ക്കായി നടൻ മോഹൻലാൽ പട്ടാമ്പി പെരിങ്ങോടെത്തി

കോവിഡ് പ്രതിസന്ധിയിലും പതിവ് തെറ്റാതെ ആയുർവ്വേദ ചികിത്സയ്ക്കായി നടൻ മോഹൻലാൽ പട്ടാമ്പി പെരിങ്ങോടെത്തി
September 15
12:10 2020

പാലക്കാട് : ഇത്തവണയും പതിവ് തെറ്റിച്ചില്ല, കോവിഡ് കാലമായിട്ടും ആയുർവേദചികിത്സയ്ക്കായി നടൻ മോഹൻലാൽ പെരിങ്ങോട്ടെത്തി. ആയുർവേദത്തിലെ ചിട്ടകൾ പാലിച്ച് ചികിത്സാക്കാലം പൂർത്തിയാക്കി ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങാനൊരുങ്ങുകയാണ് മലയാളത്തിന്റെ നടനവിസ്മയം.
സെപ്റ്റംബർ രണ്ടിനാണ് മോഹൻലാൽ ഭാര്യ സുചിത്രയ്‌ക്കൊപ്പം സുഖചികിത്സയ്ക്കായി പെരിങ്ങോട്ടെ ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലെത്തിയത്. പ്രശസ്ത വൈദ്യൻ ഉണ്ണിക്കൃഷ്ണനാണ് ചികിത്സ നിശ്ചയിക്കുന്നത്. കോവിഡ് കാലത്തെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനായുള്ള ചികിത്സയ്‌ക്കൊപ്പം മറ്റ് ചികിത്സകളും അദ്ദേഹത്തിനുണ്ട്.
ഗുരുകൃപയുടെ മാനേജിങ് ഡയറക്ടർ കൃഷ്ണദാസാണ് മേൽനോട്ടം വഹിക്കുന്നത്. രാവിലെ ഒമ്പതരമുതൽ ചികിത്സ തുടങ്ങും. ഉഴിച്ചിലടക്കമുള്ള ചികിത്സ ഉച്ചയ്ക്ക് രണ്ടരവരെ നീളും. കഠിനമായ ആഹാരനിയന്ത്രണങ്ങളുണ്ട്. വൈദ്യൻ കല്പിച്ചിരിക്കുന്ന ആഹാരപഥ്യങ്ങൾ അദ്ദേഹം അണുവിട തെറ്റിക്കാറില്ല. പ്രഭാതഭക്ഷണം മരുന്നുകഞ്ഞിയാണ്. മറ്റ് സമയങ്ങളിലെ ഭക്ഷണവും പ്രത്യേക ആയുർവേദമരുന്നുകൾ ചേർത്തുണ്ടാക്കുന്നതാണെന്ന് ചികിത്സകർ പറയുന്നു.
പെരിങ്ങോട്ടെ ഈ ചികിത്സാലയം തന്റെ കുടുംബംതന്നെയാണെന്ന് ഒരിക്കൽ മോഹൻലാൽ കുറിച്ചിട്ടുണ്ട്. ഓരോവർഷവും കൃത്യമായ ഇടവേളകളിൽ സുഖചികിത്സയ്ക്കായി അദ്ദേഹം ഇവിടെയെത്തും.
ശരീരത്തിന്റെ സ്വാസ്ഥ്യം തേടുന്നതിനോടൊപ്പംതന്നെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് മാനസികമായ സ്വസ്ഥത നേടാനുള്ള വഴിയായും മോഹൻലാൽ ആയുർവേദചികിത്സയെ കാണുന്നു. ചിട്ടയായ ഭക്ഷണക്രമീകരണം, കൃത്യമായ ചികിത്സ ഇവയൊക്കെ ഈ കാലയളവിൽ അദ്ദേഹം ശീലമാക്കും

വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment