കൊട്ടാരക്കര : ഏ ബി വി പി പ്രവർത്തകർക്ക് നേരെയുള്ള സംസ്ഥാനപോലീസിന്റെ ആക്രമണത്തിനെതിരെയും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഏ ബി വി പി കൊട്ടാരക്കര താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പോലീസ്റ്റേഷനിലേക്ക് മാർച്ച് നടന്നു. പുലമൺ ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ കൊട്ടാരക്കര എസ് ബി ഐ ബാങ്കിന് സമീപം ബാരിക്കേട് വച്ചു തടഞ്ഞു. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തെ തുടർന്ന് ഏ ബി വി പി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി. ഏ ബി വി പി കൊല്ലം ഓഫീസ് സെക്രട്ടറി സുമേഷ് ഉദ്ഘാടനം ചെയ്ത മാർച്ചിൽ ഏ ബി വി പി യൂണിറ്റ് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി അനന്തൻ, വൈസ് പ്രസിഡന്റ് അരുൺ, വനിതാ പ്രവർത്തകരായ ശ്രീ ലക്ഷ്മി, വിഷ്ണു പ്രിയ എന്നിവർ നേതൃത്വം നൽകി
