ശാസ്താംകോട്ട : കുന്നത്തൂർ വില്ലേജിൽ ഐവർകാല പടിഞ്ഞാറ് വടക്ക് മുറിയിൽ പാകിസ്ഥാൻ മുക്ക് എന്ന സ്ഥലത്ത് രജനീഷിനെ കഴിഞ്ഞ മാസം ( 29 – 8 – 2020 ) രാത്രി 7 .30 മണിയോടുകൂടി പാകിസ്ഥാൻ മുക്കിൽ വച്ച് വെള്ള റിട്സ് കാറിൽ എത്തിയ ഒരു സംഘം മുഖം മൂടിയിട്ട ആളുകൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളായ കുന്നത്തൂർ വില്ലേജിൽ ഐവർകാല നടുവിൽ മുറിയിൽ തലയാറ്റു കിഴക്കതിൽ വീട്ടിൽ അബ്ദുൽ അസീസ് മകൻ മാഹീൻ (41) ഇയാളുടെ കൂട്ടുകാരായ അടൂർ താലൂക്കിൽ കുരമ്പാല വില്ലേജിൽ തോന്നല്ലൂർ മുറിയിൽ കടയ്ക്കാട് എന്ന സ്ഥലത്ത് പടിഞ്ഞാറെ കാക്കക്കുഴി വീട്ടിൽ സഫറുള്ള മകൻ മുഹമ്മദ് ഹുസൈൻ (30 ) മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ ആദിക്കാട്ടുകുളങ്ങര ജംഗ്ഷന് സമീപം കുറ്റി പറമ്പിൽ വീട്ടിൽ ബഷീർ മകൻ ഹാഷിം (30) അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പഴകുളം മുറിയിൽ പവദാസം മുക്കിനു സമീപം ബിനു മൻസ്സിൽ മജീദ് മകൻ ഷാനു (22) മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ കഞ്ചിക്കോട് എന്ന സ്ഥലത്ത് തറയിൽ വീട്ടിൽ ഹക്കീം മകൻ നിസാർ (22 ) കൊല്ലം റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയുണ്ടായി.

പ്രതികൾ എല്ലാവരും തന്നെ എസ്ഡിപിഐ പ്രവർത്തകരാണ്. എസ്ഡിപിഐ പ്രവർത്തകരെ സംഭവമുണ്ടായ അന്നുമുതൽ തന്നെ സംശയത്തിൽ നിരീക്ഷിച്ചുവരികയായിരുന്നു. കൊല്ലം റൂറൽ എസ് പി ഹരിശങ്കർ ഐപിഎസ് ന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഷാഡോ ടീമംഗങ്ങളും ശാസ്താംകോട്ട പോലീസും സംയുക്തമായി ചേർന്ന് ഉള്ള റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പത്തനംതിട്ട ജില്ലയിലെ സമാനസ്വഭാവമുള്ള കേസുകളിലെ പ്രതികളാണ്. 50 തിലധികം സി.സി. ടി.വി ക്യാമറകളും 100 ലധികം റിട്സ് വാഹനങ്ങളും നിരവധി ഫോൺ കാളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ശാസ്താംകോട്ട സി.ഐ, ജി.എസ്.ഐ അസീസ് ഷാഡോ ടീം എസ്. ഐ. രഞ്ചു പ്രൊബേഷൻ എസ്.ഐ സുബിൻ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് ടീമംഗങ്ങൾ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെ വിദഗ്ധമായി ആസൂത്രണം ചെയ്ത ആക്രമണത്തിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്