തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവര്‍ക്ക് 2000 രൂപ പിഴ. പൊലീസ് ഉന്നതതല യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തിെന്റ അടിസ്ഥാനത്തിലാണ് തീരുമാനം.
മാസ്ക് വെക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റ ബാങ്ക് തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഈ ഡേറ്റ ബാങ്ക് പ്രകാരം മാസ്ക് ധരിക്കാത്തതിന് രണ്ടാമതും ഒരാള്‍ പിടിയിലായാല്‍ പിഴയായി 2000 വീതം ഈടാക്കും. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 6954 സംഭവങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.