തൃത്താല മനസ്സ് (യു എ ഇ)പട്ടിത്തറ പഞ്ചായത്ത് കമ്മിറ്റി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് റഫ്രിജറേറ്റർനൽകി

July 29
12:47
2020
തൃത്താല മനസ്സ് (യു എ ഇ ) പട്ടിത്തറ പഞ്ചായത്ത് കമ്മിറ്റി കോവിഡ്-19 ന്റെ ഭാഗമായി പട്ടിത്തറ പഞ്ചായത്ത് ഒരുക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിന് മരുന്നുകളും മറ്റു വസ്തുക്കളും ശീതീകരിച്ച് സൂക്ഷിക്കുന്നതിന് വേണ്ടി റെഫ്രിജറേറ്റർ നൽകി. പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻറ് വി.സുജാതക്ക് തൃത്താല മനസ്സ് ഏരിയ കൺവീനർ ഫൈസൽ സി.വി.എം കൈമാറി ചടങ്ങിൽ തൃത്താല മനസ്സ് പ്രധിനിധി റഫീഖ് കക്കാട്ടിരി, ഫൈസൽ. എം വി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി.പി മുഹമ്മദ് മാസ്റ്റർ മെമ്പർമാരായ ടി.കെ വിജയൻ, ദിവ്യ, ശ്രിജ എന്നിവരും സന്നിഹിതരായിരുന്നു.
There are no comments at the moment, do you want to add one?
Write a comment