കപ്പൂർ : ഗ്രാമപഞ്ചായത്തിൽ കോവിഡ് ചികിത്സക്കായുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം പറക്കുളം ഗവൺമെൻ്റ് മോഡേൺ റസിഡഷ്യൽ സ്കൂളിൽ ഒരുങ്ങി.കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററായി ഒരാശുപത്രിയുടെ മാതൃകയിലാണ് സ്കൂളിനെ മാറ്റിയിരിക്കുന്നത്. കോവിഡ് രോഗികൾ വർദ്ധിക്കുന്ന പക്ഷം പട്ടാമ്പിയിലെ സജ്ജീകരണം തികയാതെ വരുന്ന സാഹചര്യത്തിൽ നൂറോളം രോഗികളെ ഇവിടെ കിടത്തി ചികിൽസിപ്പിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു മാവറ അറിയിച്ചു, സന്നദ്ധ സംഘടനകൾ സാമൂഹിക പ്രവർത്തകർ വ്യാപാര സ്ഥാപനങ്ങൾ തൊഴിലാളി സംഘടനകൾ എന്നിവരുടെ സമയോചിതമായ ഇടപെൽ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് നൽകി എന്നും അവർ കൂട്ടിച്ചേർത്തു.

