ആലത്തൂർ : സുഭിക്ഷ കേരളം ”വിത്തും കൈക്കോട്ടും” അതിജീവനത്തിൻ വഴിയൊരുക്കാൻ നെല്ലറയുടെ യുവത കൃഷിയിടങ്ങളിലേക്ക്’ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുനിശ്ശേരിയിൽ ആരംഭിക്കുന്ന പച്ചക്കറികൃഷി’യുടെ ഉദ്ഘാടനം ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ മത്സ്യകൃഷിയും ആരംഭിക്കുമെന്നും അതിന്റെ പ്രവർത്തികൾ പൂർത്തീകരിച്ചു വരികയാണെന്നും ഭാരവാഹികൾ പറഞ്ഞു.
ബ്ലോക്ക് സെക്രട്ടറി ശോഭന പ്രസിഡന്റ് എം എ ഷിഹാബ് ട്രഷറർ മുഹമ്മദ് ഹനീഫ അനൂപ്,മിഥുൻ,വിനേഷ്, പ്രസാദ്,സുഭാഷ്, അൻഷിഫ്, കർഷക സംഘം വില്ലേജ് സെക്രട്ടറി ബാബു രാജ് എന്നിവർ പങ്കെടുത്തു
