സ്വർണക്കടത്ത് കേസിൽ പ്രതികളുടെ അറസ്റ്റ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ പ്രതികളുടെ അറസ്റ്റ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന , സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാളെയാണ് സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പ്രതികള്‍ നല്കിയ ജാമ്യഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലുമാണ് ഗൂഢാലോചന നടത്തിയത്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കെ.പി റമീസ് മുഖ്യ കണ്ണിയെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
There are no comments at the moment, do you want to add one?
Write a comment