ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറുകള്‍ക്കുള്ളില്‍ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1129 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,38,635 ആയി ഉയര്‍ന്നു. ഇതില്‍ 4,26,167 പേര് ചികിത്സയിലാണ്. 7,82,606 പേര് രോഗമുക്തരായി. 29,861 പേര് കോവിഡ് ബാധിച്ച് മരണമടഞ്ഞു.
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായി ഉള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 3,37,607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 1,86,492 പേര്‍ക്ക് കോവിഡ് ബാധിച്ചുകഴിഞ്ഞു. ഡല്‍ഹിയില്‍ 1,26,323 പേരാണ് രോഗബാധിതര്‍.