Asian Metro News

ആലത്തൂർ-കോങ്ങാട് പോലീസ് സ്റ്റേഷൻ, മങ്കര പോലീസ് കോട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

ആലത്തൂർ-കോങ്ങാട് പോലീസ് സ്റ്റേഷൻ, മങ്കര പോലീസ് കോട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു

ആലത്തൂർ-കോങ്ങാട് പോലീസ് സ്റ്റേഷൻ, മങ്കര പോലീസ് കോട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു
July 23
12:52 2020

ആലത്തൂർ-കോങ്ങാട് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടം, മങ്കര പോലീസ് സ്റ്റേഷൻ ക്വോട്ടേഴ്‌സ് ഉൾപ്പെടെ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് വേണ്ടിയുള്ള 10 കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ ഹീറോകളാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകരും പോലീസ് സേനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് കേരള ജനത കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരിയെ എങ്ങനെ മെരുക്കാമെന്ന പരിശ്രമത്തിലാണ് കേരളം. ഈ ദൗത്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് ആരോഗ്യപ്രവർത്തകരും പോലീസുകാരും. പകർച്ചവ്യാധിയെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ഫലപ്രദമായി ഇടപെടാൻ പോലീസ് സേനയ്ക്ക് കഴിഞ്ഞു. വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകിയ പോലീസ് സേനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ലോക് ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് രാപകലില്ലാതെ പോലീസ് സേന പരിശ്രമിക്കുന്നുണ്ട്. സേനയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ, സൗകര്യങ്ങൾ, വികസനങ്ങൾ എന്നിവ നടപ്പാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസ് സംവിധാനം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ മതിയായ സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് കെട്ടിടങ്ങൾ പൂർത്തിയാക്കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഇടങ്ങളാണ് പോലീസ് സ്റ്റേഷനുകളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് പുതിയ പോലീസ് സ്റ്റേഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുടുംബത്തോടൊപ്പം കഴിയുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ കഴിയുമെന്ന പഠനങ്ങളുടെ വെളിച്ചത്തിലാണ് പോലീസ് സ്റ്റേഷൻ പരിസരത്ത് തന്നെ കുടുംബത്തിനൊപ്പം കഴിയുന്നതിനുള്ള അവസരം ഒരുക്കുന്നതിനായി ക്വാർട്ടേഴ്‌സുകൾ പൂർത്തിയാക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത ക്രമസമാധാന പാലനത്തിനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുമായി കൂടുതൽ വീര്യത്തോടെ ഇടപെടാൻ പോലീസ് സേനക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

  • ആലത്തൂർ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

1953-ലാണ് ആലത്തൂർ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. റവന്യൂ വകുപ്പിന്റെ കെട്ടിടത്തിലാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. 2019 ഫെബ്രുവരിയിലാണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 7460 ചതുരശ്ര അടിയിൽ ഇരു നിലകളിലായാണ് പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ചു.

  • കോങ്ങാട് പോലീസ് സ്റ്റേഷൻ

1974ലാണ് കോങ്ങാട് പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. 3605 ചതുരശ്ര അടിയിലുള്ള പുതിയ കെട്ടിടം 50 ലക്ഷം രൂപ ചെലവഴിച്ചാണ് പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ നിർമ്മിച്ചത്.

  • മങ്കര പോലീസ് ക്വാർട്ടേഴ്‌സ്

ആറ് കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 1.35 കോടി രൂപ ചെലവഴിച്ചാണ് ക്വാർട്ടേഴ്‌സ് പൂർത്തിയാക്കിയത്.

ഓൺലൈനായി നടന്ന പരിപാടിയിൽ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, എം.പിമാരായ രമ്യ ഹരിദാസ് ,വി.കെ ശ്രീകണ്ഠൻ, എം.എൽ.എമാരായ കെ.വി വിജയദാസ്, കെ .ഡി പ്രസേനൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലത, ജില്ലാ പഞ്ചായത്ത് അംഗം സി.കെ രജനി, പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ.മനോജ്കുമാർ, സി.ഐമാരായ ജോൺസൺ, ഹിദായത്തുള്ള മമ്പറ, എന്നിവർ സംസാരിച്ചു.

വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment