പരുതൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് തേക്കിൻകാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

July 22
14:46
2020
പഞ്ചായത്തിലെ തേക്കിൻ കാട് പൊന്മല പ്രദേശങ്ങൾ ഉൾപ്പെടുന്ന 13, 14 വാർഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം ലളിതമായ ചടങ്ങുകളോടെ നടന്നു.
വാർഡ് മെമ്പർ എം പി സുധീർ മാഷിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശാന്തകുമാരി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കുടിവെള്ള പദ്ധതി ഉപഭോക്തൃ സമിതി ചെയർമാൻ സുരേഷ് ബാബു, കൺവീനർ സി കെ ഗോപാലൻ സംസാരിച്ചു
ആദ്യഘട്ടത്തിൽ അമ്പതിലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.
പരുതൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി
എട്ട് ലക്ഷത്തോളം രൂപ ചെലവിൽ യാഥാർത്ഥ്യമായ കുടിവെള്ള പദ്ധതി നാടിന്റെ സുപ്രധാനമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുമെന്ന് വാർഡ് മെമ്പർ എം പി സുധീർ മാസ്റ്റർ പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment