ആലത്തൂർ പോലീസ് സ്റ്റേഷൻ കെട്ടിടോദ്ഘാടനം നാളെ

ആലത്തൂർ: പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം വ്യാഴാഴ്ച 10.15-ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ ക്ഷണിതാക്കൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ, രമ്യ ഹരിദാസ് എം.പി., കെ.ഡി. പ്രസേനൻ എം.എൽ.എ., ജില്ലാ പോലീസ് മേധാവി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ആലത്തൂർ പോലീസ് സ്റ്റേഷൻ ജീവനക്കാർ എന്നിവർ അവരുടെ ഓഫീസിൽനിന്ന് വീഡിയോ ലിങ്ക് വഴി പങ്കെടുക്കും.
:ഡിവൈ.എസ്.പി. ഓഫീസിനോട് ചേർന്ന് പഴയ പോലീസ് ക്വാർട്ടേഴ്സിന്റെ സ്ഥലത്താണ് ആധുനികസൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു ചുമതല. 1.15 കോടി രൂപയാണ് ചെലവ്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ഓരോ നിലയിലും 2472 ചതുരശ്രയടിയാണ് വിസ്തീർണം.
താഴത്തെ നിലയിൽ 227 ചതുരശ്രയടി വിസ്തീർണത്തിലാണ് പാർക്കിങ്. കോർട്ട് റോഡിന് അഭിമുഖമായി 2019 മാർച്ചിലാണ് പണി തുടങ്ങിയത്.
There are no comments at the moment, do you want to add one?
Write a comment