കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭ റെഡ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിലെ മെഡിക്കൽ സ്റ്റോറുകൾ, റേഷൻ കടകൾ, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി കടകൾ, തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളൂ. ബാങ്കുകളിൽ ജീവനക്കാർക്ക് വന്ന് അവരുടെ ഓഫീസ് ജോലികൾ ചെയ്യാം എന്നാൽ പൊതുജനങ്ങൾക്ക് ബാങ്ക് ഉള്ളിലേക്ക് പ്രവേശനം അനുവദനീയമല്ല. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങൾ, പൊതു ഗതാഗതം എന്നിവ അനുവദിക്കുന്നതല്ല. ഹോട്ടലുകൾ ബേക്കറികൾ ജ്യൂസ് കടകൾ എന്നിവയും അനുവദിക്കുന്നതല്ല. അനുമതി നൽകിയിട്ടുള്ള അവശ്യസാധനങ്ങളുടെ കടകളിൽ ഒരേ സമയം രണ്ടു പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഈ നിയമം ലംഘിക്കുന്ന കട ഉടമകൾക്കെതിരെ കർശനമായ നിയമനടപടികൾ പോലീസ് സ്വീകരിക്കും. ഇന്ന് ആളുകൾ കൂട്ടംകൂടി നിന്ന കടകൾക്കും, അല്ലാതെ തുറന്ന് കടകൾക്കും പോലീസ് പിഴ ഈടാക്കിയിട്ടുണ്ട്. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് കണ്ടോൺമെന്റ് സോണിലേക്ക് ഉള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.
