Asian Metro News

വനിതാ പോലീസ് ഓഫീസർക്ക് കോവിഡ്; സ്റ്റേഷനിലെ 32 പോലീസുകാർ നിരീക്ഷണത്തിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

വനിതാ പോലീസ് ഓഫീസർക്ക് കോവിഡ്; സ്റ്റേഷനിലെ 32 പോലീസുകാർ നിരീക്ഷണത്തിൽ

വനിതാ പോലീസ് ഓഫീസർക്ക് കോവിഡ്; സ്റ്റേഷനിലെ 32 പോലീസുകാർ നിരീക്ഷണത്തിൽ
July 20
11:18 2020

തൃശ്ശൂര്‍ : അന്തിക്കാട് പോലീസ് സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിതീകരിച്ചു ഇതോടെ സ്റ്റേഷനിലെ 32 പോലീസുകാർ നിരീക്ഷണത്തില്‍. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ അന്തിക്കാട് സ്റ്റേഷനിലെ അംഗബലം 40 ആയിരുന്നു.

കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ച പുത്തന്‍പീടിക സ്വദേശിനി വത്സലയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ പങ്കെടുത്ത സി.പി.ഒ യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം നടന്ന പരിശോധനയില്‍ വത്സലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നില്ല സംസ്‌ക്കാരം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍. നാല് ദിവസം കഴിഞ്ഞാണ് കോവിഡിനെത്തുടര്‍ന്നാണ് ഇവരുടെ മരണമെന്ന് ഉറപ്പിച്ചത്. അതിന് ശേഷമാണ് അവരുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടത്.

നിരീക്ഷണത്തിലിരിക്കെയാണ് കഴിഞ്ഞദിവസം ചേര്‍പ്പ് സ്വദേശിനിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനുകളില്‍ ജീവനക്കാരുടെ അനുപാതം 50:50 ആക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ് പാലിക്കാത്തതാണ് പോലീസ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന വിമര്‍ശനവും ഉണ്ട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment