യു.എ.ഇ കോൺസുൽ ജനറലിന്റെ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി

യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന് ജയ്ഘോഷിനെ കണ്ടെത്തി. കൈയ്ക്ക് മുറിവേറ്റ നിലയിലാണ് ജയ്ഘോഷിനെ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്. പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജയ്ഘോഷില് നിന്ന് കണ്ടെത്താനാകുമെന്നാണ് വിവരം. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ മുതലാണ് ജയ്ഘോഷിനെ കാണാതായത്. ഗണ്‍മാന്റെ തോക്ക് പൊലീസ് ഇന്നലെ തിരികെ വാങ്ങിയിരുന്നു.
കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയ്ഘോഷ് ഇടത് കൈ മുറിച്ചു എന്നാണ് പൊലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയ്ഘോഷിന് ഉണ്ടായിരുന്നു.താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയ്ഘോഷ് പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രി മുതല്‍ ജയ്ഘോഷിനെ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നയതന്ത്ര പാഴ്സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുണ്ടായിരുന്നു.
ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും ജയ്ഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഒരു ഫോണ്‍കോള്‍ വന്നയുടന്‍ ജയ്ഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭര്‍ത്താവ് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment